Pages
▼
Friday, May 22, 2020
SSLC/ഹയസെക്കൻഡറി വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്
SSLC/ഹയസെക്കൻഡറി പരീക്ഷക്കായി പൂക്കൊളത്തൂർ CHM ഹയസെക്കൻഡറി സ്ക്കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്
🎤👉പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ്
🎤👉വാഹനത്തിൽ പരീക്ഷക്കായി വരുന്ന കുട്ടികൾ രക്ഷിതാക്കളുടെ കൂടെ സ്ക്കൂളിൽ സമയത്തിന് എത്തിച്ചേരേണ്ടതാണ്
🎤👉കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്,
🎤👉വാഹനത്തിൽ വരേണ്ട ഏതെങ്കിലും കുട്ടികളിൽ രക്ഷിതാക്കളുടെ കൂടെയോ ബന്ധപ്പെട്ടവരുടെ കൂടെയോ എത്തിച്ചേരാൻ കഴിയാത്തവർ മുൻകൂട്ടി വിവരം ക്ലാസ്ടീച്ചറെ അറിയിക്കേണ്ടതാണ്.
🎤👉കുട്ടികൾ എല്ലാവരും പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച സൗകര്യം ഉപയോഗിച്ച് കൈ കഴുകിയതിന് ശേഷം മാത്രമെ സ്ക്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാവൂ
🎤👉കുട്ടികൾ എല്ലാവരും സ്ക്കൂളിൽ വ്യക്തമായ സാമൂഹ്യ അകലം പാലിക്കേണ്ടതാണ് ഒരിക്കലും കൂട്ടം കൂടി നിൽക്കരുത്
🎤👉പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കേണ്ടതാണ്
🎤👉പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ ഉടനെ തന്നെ വീട്ടിൽ പോകേണ്ടതാണ്
🎤👉കുട്ടികളുമായി വരുന്ന വാഹനങ്ങൾ ഒരു കാരണവശാലും സ്ക്കൂൾ കോമ്പൗണ്ടിലോ പരിസരങ്ങളിലോ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്
🎤👉വീട്ടിലെ അംഗങ്ങൾ ആരെങ്കിലും ക്വാറൻ്റയിനിൽ കഴിയുന്നുണ്ടെങ്കിൽ മുൻകൂട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതാണ്
🎤👉പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ്
🎤👉വാഹനത്തിൽ പരീക്ഷക്കായി വരുന്ന കുട്ടികൾ രക്ഷിതാക്കളുടെ കൂടെ സ്ക്കൂളിൽ സമയത്തിന് എത്തിച്ചേരേണ്ടതാണ്
🎤👉കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്,
🎤👉വാഹനത്തിൽ വരേണ്ട ഏതെങ്കിലും കുട്ടികളിൽ രക്ഷിതാക്കളുടെ കൂടെയോ ബന്ധപ്പെട്ടവരുടെ കൂടെയോ എത്തിച്ചേരാൻ കഴിയാത്തവർ മുൻകൂട്ടി വിവരം ക്ലാസ്ടീച്ചറെ അറിയിക്കേണ്ടതാണ്.
🎤👉കുട്ടികൾ എല്ലാവരും പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച സൗകര്യം ഉപയോഗിച്ച് കൈ കഴുകിയതിന് ശേഷം മാത്രമെ സ്ക്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാവൂ
🎤👉കുട്ടികൾ എല്ലാവരും സ്ക്കൂളിൽ വ്യക്തമായ സാമൂഹ്യ അകലം പാലിക്കേണ്ടതാണ് ഒരിക്കലും കൂട്ടം കൂടി നിൽക്കരുത്
🎤👉പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കേണ്ടതാണ്
🎤👉പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ ഉടനെ തന്നെ വീട്ടിൽ പോകേണ്ടതാണ്
🎤👉കുട്ടികളുമായി വരുന്ന വാഹനങ്ങൾ ഒരു കാരണവശാലും സ്ക്കൂൾ കോമ്പൗണ്ടിലോ പരിസരങ്ങളിലോ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്
🎤👉വീട്ടിലെ അംഗങ്ങൾ ആരെങ്കിലും ക്വാറൻ്റയിനിൽ കഴിയുന്നുണ്ടെങ്കിൽ മുൻകൂട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതാണ്
Tuesday, May 19, 2020
Monday, May 18, 2020
Sunday, May 17, 2020
അറബിക് ക്വിസ് മത്സരം സമാപിച്ചു
ലോക്ക് ഡൗണിന്റെ വിരസതകളകറ്റി റമദാൻ കാലം കൗതുകകരവും വിജ്ഞാനപ്രദവുമാക്കാൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം നൽകിയിരിക്കുകയാണ് നമ്മുടെ സ്കൂളിലെ അറബിക് ക്ലബ്.
വീട്ടിലിരിക്കൂ സമ്മാനങ്ങൾ നേടൂ എന്ന ക്യാപ്ഷനിൽ യു. പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കായി ഇന്ന് നടത്തിയ റമദാൻ ഓൺലൈൻ ക്വിസ് മത്സരാർത്ഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു മത്സരം.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിൽ നിന്നായി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.
ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പൊതുവിജ്ഞാനം, അറബിക് സാഹിത്യം എന്നീ മേഖലകളിൽ നിന്നായിരുന്നു ചോദ്യങ്ങൾ
മത്സരത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ beatz of chmhss എന്ന നമ്മുടെ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ചാനലിലൂടെ നിരവധി പേർ വാർത്ത വീക്ഷിച്ചത് മത്സരം കൂടുതൽ ജനകീയമാക്കി.
മത്സര വിജയികളെ അടുത്ത ദിവസം നമ്മുടെ യൂട്യൂബ് ചാനലിലൂടെ പ്രഖ്യാപിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.
ഈ ഓൺലൈൻ ക്വിസ് മത്സരം വളരെ മികവോടു കൂടി ആസൂത്രണം ചെയ്ത നമ്മുടെ സ്കൂളിലെ അറബിക് ഡിപ്പാർട്മെന്റിലെ മുഴുവൻ അധ്യാകരെയും നമുക്ക് ഹൃദ്യമായി അഭിനന്ദിക്കാം.
ഇതിനോടകം മത്സരം പൂർത്തിയായ മലയാള ചലച്ചിത്ര ഗാനാലാപന മത്സരങ്ങളുടെ ഫലങ്ങളും ഉടൻ നമ്മുടെ ചാനലിലൂടെ അറിയിക്കുന്നതാണ്.
Saturday, May 16, 2020
വീട്ടിലിരിക്കൂ....സമ്മാനം നേടൂ ... അറബിക് ക്ലബ് സംഘടിപ്പിക്കുന്ന റമദാൻ സ്പെഷ്യൽ ഓൺലൈൻ ക്വിസ്
ലോക്ക് ഡൗൺ കാലത്തെ റമദാൻ വ്രതാനുഷ്ഠാനം
പുതിയ അനുഭവങ്ങളാണ് നമുക്ക് പകർന്നു നൽകുന്നത്.
ശാരീരിക അകലം പാലിക്കുമ്പോഴും മാനസികമായ അടുപ്പവും ഐക്യവും കൈവെടിയാതെ നമുക്ക് സൂക്ഷിക്കാം.
Beatz of Chmhss, Crack the Challenge 2020 contest ന്റെ ഭാഗമായി C H M H S S അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റമദാൻ ഓൺലൈൻ ക്വിസ് മത്സരം 2020 ഉടൻ ആരംഭിക്കുന്നു.
പങ്കെടുക്കുന്നതിനുള്ള നിബന്ധനകൾ
*യു.പി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം
*ഒബ്ജക്റ്റീവ് ടൈപ്പിലുള്ള 20 ചോദ്യങ്ങൾ ആണ് ഉണ്ടായിരിക്കുക*
*മത്സര സമയം മെയ് 15 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെ
*ക്വിസ് മത്സരത്തിന്റെ ലിങ്ക് ഇന്ന് രാവിലെ 10 മണിക്ക് ലഭിക്കുന്നതാണ്.
*ഒരാള്‍ ഒരു തവണ മാത്രമേ ശരിയുത്തരങ്ങള്‍ അയക്കാൻ പാടുള്ളൂ
*നിർണ്ണയിച്ച സമയത്തിനുള്ളിൽ ലഭിക്കുന്ന ഉത്തരങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ
* ഇന്റർനെറ്റ് പ്രശ്നം മൂലമോ മറ്റ് സാങ്കേതിക തടസ്സങ്ങൾ മൂലമോ നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ ലഭ്യമാവാത്ത ഉത്തരങ്ങൾ മത്സരത്തിന് പരിഗണിക്കുന്നതല്ല
*അന്തിമ ഫലങ്ങൾ beatz of chmhss എന്ന ഞങ്ങളുടെ യൂട്യൂബ്ബ് ചാനലിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്
* മത്സര ഫലങ്ങളെക്കുറിച്ചുള്ള തീരുമാനം beatz of chmhss ൽ നിക്ഷിപ്തമായിരിക്കും
*1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
സേവനപാതയിൽ പുതിയ അധ്യായങ്ങൾ രചിക്കുകയാണ് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂളിലെ NSS , JRC ,SCOUT വിദ്യാർത്ഥികൾ.
സേവനപാതയിൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ NSS, JRC ,SCOUT വിദ്യാർത്ഥികൾ.
ലോക്ക് ഡൗൺ കഴിഞ്ഞ് വിദ്യാലയ ദിനങ്ങൾ പുനരാരംഭിക്കുമ്പോൾ
സഹപാഠികൾക്ക് ധരിക്കാനുള്ള മാസ്കുകളുടെ നിർമ്മാണത്തിലേർപ്പെട്ടു കൊണ്ടിരിക്കുകയാണ് ഓരോ വളണ്ടിയറും ഇപ്പോൾ. ആയിരക്കണക്കിന് മാസ്കുകളാണ് അവർ തങ്ങളുടെ കൂട്ടുകാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുക.
ഉന്നത നിലവാരം പുലർത്തുന്ന പുതിയ സോഫ്റ്റ്‌വെയറുമായി പൂക്കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വാജിദ്
കൊവിഡ്കാലത്തെ അവധി ദിനങ്ങളെ സൃഷ്ടിപരമായ വിനിയോഗിക്കുകയാണ് പൂക്കൊളത്തൂർ ഹയർ സെക്കണ്റി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വാജിദ്.
അധ്യാപകൻ നൽകിയ പ്രോജക്റ്റ് വർക്ക് തന്റെ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് ഈ മിടുക്കൻ. കൊറോണ കാലത്ത് അവിചാരിതമായി ലഭിച്ച അവധി ദിനങ്ങളിലെ നിരന്തര പരിശ്രമത്തിനൊടുവിൽ എല്ലാ ഫങ്ങ്ഷനുമുള്ള ഒരു കാൽക്കുലേറ്റർ സ്വന്തമായി നിർമ്മിക്കുകയും
സോഫ്റ്റ്‌വെയർ , കോഡിങ്സ് , വീഡിയോ എന്നിവ വാട്സാപ്പിലൂടെ ടീച്ചർക്ക് ഓൺലൈൻ സബ്മിഷൻ നടത്തുകയും ചെയ്തു.
സോഫ്റ്റ്‌വെയർ ഉന്നതമായ നിലവാരം പുലർത്തുന്നതാണെന്ന് കമ്പ്യൂട്ടർ അധ്യാപകൻ മൻസൂർ അഹമ്മദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
പതിവായി സൈക്കിളിൽ സവാരിചെയ്ത് സ്കൂളിൽ എത്തുന്ന വാജിദ് മികച്ച ഒരു NSS വളണ്ടിയർ കൂടിയാണ്.
ഒൻപതാം ക്ലാസുകാരി ഹിബാ ഷെറിൻ;പുത്തൻ തലമുറയ്ക്ക് വേറിട്ടൊരു പാഠം
![]() |
| Add caption |
ന്യൂസ് പേപ്പറുകൾ, വർണ്ണക്കടലാസുകൾ, കുപ്പികൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങി ഉപയോഗ്യശൂന്യമായ വസ്തുക്കളിൽ കരവിരുതുകൾ തീർക്കുകയാണ് ഈ കൊച്ചു മിടുക്കി.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിവു സമയം എങ്ങനെ ഉപകാരപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണ് പാഴ്‌വസ്തുക്കളും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുക എന്ന ആശയത്തിലേക്ക് ഹിബ എത്തിയത്.
ഹിബ നിർമിച്ച നിരവധി വസ്തുക്കളാണ് ചെകിരിയൻമൂച്ചിയിലെ വീട്ടിൽ പ്രദർശനത്തിനെന്ന പോലെ അടുക്കി വച്ചിരിക്കുന്നത്.
പേപ്പർ ബാഗുകൾ, ഫ്ലവറുകൾ, പെൻ ഹോൾഡറുകൾ, ഫോട്ടൊ ഫ്രൈം, കുടകൾ, ടേബിൾലാംപുകൾ തുടങ്ങി ഒട്ടേറെ വസ്തുക്കളാണ് ഹിബയുടെ കരവിരുതിൽ വിരിഞ്ഞത്.
പൂക്കൊളത്തൂർ ഹൈസ്കൂകൂളിലെ ഒൻപത് ജി ക്ലാസിൽ പഠിക്കുന്ന ഹിബ ചെകിരിമൂച്ചി വിളക്കുമഠത്തിൽ ഉമ്മർ ഹബീബ്, ഹമീദ ദമ്പതികളുടെ നാലു മക്കളിൽ ചെറിയ മകളാണ്. മതാപിതാക്കളോടൊപ്പം മൂന്നു സഹോദരങ്ങളും സ്കൂളിലെ അധ്യാപകരും സഹപാഠികളും ഹിബയ്ക്ക് പൂർണ്ണ പിന്തുണയാണ്
നൽകുന്നത്.
ഷോർട്ട് ഫിലിം മത്സരം
ലോക്ക് ഡൗൺ ഇങ്ങനെ നീണ്ടു പോകുമ്പോൾ ബോറടിക്കാതെ
നമുക്ക് വീട്ടിലിരിക്കാം.. നമ്മുടെ ചിന്തകളെയും ഭാവനകളെയും പൂട്ടിയിടാൻ നമുക്ക് കഴിയില്ലല്ലോ. അവ വീടിന് പുറത്തേക്ക് ചിറകുകൾ വിടർത്തി സ്വതന്ത്രമായി പറന്നുയരട്ടെ. ...
വീട്ടിലിരിക്കുമ്പോഴും നോക്കെത്താ ദൂരത്തോളം നമുക്ക് മിഴികൾ തുറന്നിട്ടിരിക്കാം. കണ്ണും സ്വയം ഒരു ക്യാമറയാണല്ലോ ....കൂടെ നിങ്ങളുടെ മൊബൈലും ഒന്ന് സൂം ചെയ്തു വെച്ചോളൂ. ഈ കൊവിഡ് കാലത്ത് മനസ്സിൽ വിടരുന്ന ആശയങ്ങളെ മൂന്ന് മിനിറ്റിൽ ഒതുങ്ങുന്ന ഒരു ഷോർട്ട് ഫിലിം ആക്കി ഞങ്ങൾക്ക് അയച്ച തരൂ. സമ്മാനങ്ങൾ നേടൂ.
ലോക്ക് ഡൗൺ ദിനങ്ങളെ ആസ്വാദ്യകരമാക്കാൻ Beatz of chmhss, Crack the Challenge 2020 വിദ്യാർത്ഥികൾക്കായി
ഷോർട്ട് ഫിലിം മത്സരം നടത്തുന്നു.
Stay home Zoom your Cam
എന്ന മത്സരത്തിൽ 4 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
മത്സരാർത്ഥികൾ പാലിക്കേണ്ട നിബന്ധനകൾ പറയാം.
🎯മലപ്പുറം ജില്ലയിലെ സ്കൂളുകളിലെ
നാല് മുതൽ ഹയർ സെക്കന്ററി വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
🎯 നാലാം തരംമുതൽ ഏഴാം വരെയും എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുമുള്ള
രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരം നടത്തുക
🎯മൊബൈൽ ക്യാമറയോ മറ്റേതെങ്കിലും ക്യാമറയോ ഷൂട്ടിങ്ങിനായി ഉപയോഗിക്കാം.
🎯മൂന്ന് മിനിറ്റിലൊതുങ്ങുന്ന ഷോർട്ട് ഫിലിം ആയിരിക്കണം
🎯ലോക്ക് ഡൌൺ കാലത്തെ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ഫിലിം ഷൂട്ട് ചെയ്യേണ്ടത്.
🎯ഒരു മൽസരാർത്ഥി ഒരു എൻട്രി മാത്രമേ അയക്കാവൂ
🎯കേന്ദ്ര കഥാപാത്രങ്ങളായി കുട്ടികൾ മാത്രമേ അഭിനയിക്കാൻ പാടുള്ളൂ.
മറ്റു കഥാപാത്രങ്ങളായി മുതിർന്നവർക്കും അഭിനയിക്കാം
🎯മികച്ച ഷോർട്ട് ഫിലിം,സംവിധാനം
മികച്ച അഭിനേതാവ്,അഭിനേത്രി എന്നിവയ്ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
🎯 മത്സരത്തിലേക്ക് ലഭിക്കുന്ന ഷോർട്ട് ഫിലിമുകളുടെ സംപ്രേഷണാവകാശം Beatz of chmhss ൽ നിക്ഷിപ്തമായിരിക്കും
🎯മെയ് 20 ന് മുൻപായി എൻട്രികൾ ലഭിച്ചിരിക്കണം.
🎯 ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും
കൊവിഡ് കാലത്തും വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാൻ പുതിയ സംരംഭവുമായി പൂക്കൊളത്തൂർ സി. എച്. എം. ഹയർ സെക്കന്ററി സ്കൂൾ
![]() |
| Add caption |
അവധിയുടെ ആലസ്യം ഒഴിവാക്കാനും കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കാനുമായി ഏഴ് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിലെ കുട്ടികൾക്കായി പൂക്കൊളത്തൂർ സി.എച്. എം. ഹയർ സെക്കന്ററി സ്കൂളിന്റെ യൂട്യൂബ് ചാനലായ Beatz of chmhss ,Crack the Challenge 2020 Contest കൾ തുടങ്ങുകയാണ്. Crack the Challenge Contest ൽ ആദ്യമായി ചലച്ചിത്രഗാനാലാപന മത്സരം സംഘടിപ്പിക്കുനു.
പൂക്കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ Music clubൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "കൊവിഡി നെ" പാട്ടിലാക്കാം " എന്ന ഈ പരിപാടിയിൽ മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം .
ഓരോ ക്ലാസിലേയും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരമുണ്ടായിരിക്കും.ഓരോ വിഭാഗത്തിലേയും ഏറ്റവും മികച്ച 3 കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർ ഇനി പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.
👉മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ 7, 8, 9 ക്ലാസ്സുകളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം
👉മലയാള ചലച്ചിത്രങ്ങളിലെ മെലഡി ഗാനങ്ങളാണ് ആലപിക്കേണ്ടത്
👉സംഗീത ഉപകരണങ്ങൾ, ശ്രുതിപ്പെട്ടി, കരോക്കെ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല
👉ആലാപന സമയം മൂന്ന് മിനിറ്റിൽ കവിയരുത്
👉വീഡിയോ ഫയൽഎഡിറ്റ് ചെയ്യാനോ effects കൊടുക്കാനോ പാടില്ല.
👉ഒറ്റ ടേക്കിലുള്ളതായിരിക്കണം(single Shot,Single frame)
പോസ് ചെയ്ത് ഷൂട്ട് ചെയ്ത താവരുത്.
👉പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര് , സ്കൂളിന്റെ പേര്, ക്ലാസ്സ ധ്യാപകന്റെ പേര് , ക്ലാസ്സധ്യാപകന്റെ മൊബൈൽ നമ്പർ എന്നിവ അറിയിക്കേണ്ടതാണ്
👉ഒരു മത്സരാർഥിയുടെ ഒരു ഗാനം മാത്രമെ സ്വീകരിക്കുകയുള്ളു.
👉മത്സരാർത്ഥികൾ അവർ പാടുന്നതിൻ്റെ വീഡിയോ ഫയൽ ( single Shot and single frame) whats app മുഖേന അയച്ച് തരണം
👉 വീഡിയോ ഫയലിൻ്റെ പേര്
കുട്ടി രജിസ്റ്റർ ചെയ്യുന്ന മുഴുവൻ പേരും (full name) മൊബൈൽ നമ്പറും ഉൾപ്പെടുന്നതായിരിക്കണം.
👉 രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഡിസ്ക്രിപ്ഷ നോ facebook പേജോ സന്ദർശിക്കുക
👉പല്ലവി അനുപല്ലവി ചരണം മാത്രം വ്യക്തമായി കേൾക്കാവുന്ന വിധം ആലപിച്ചാൽ മതിയാകും
👉ജഡ്ജസിന്റെ തീരുമാനം
അന്തിമമായിരിക്കും
👉 മത്സരാർത്ഥികൾ പാടുന്നതിന്റെ വീഡിയോകൾ സൂക്ഷിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള പരിപൂർണ്ണ അവകാശം Beatz of Chmhss എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലിൽ നിക്ഷിപ്തമായിരിക്കും
👉നിങ്ങൾ പാടിയ മെലഡി ചലച്ചിത്ര ഗാനങ്ങളുടെ video കൾ ഇനി പറയുന്ന whatsapp number കളിലേക്ക് അയക്കാവുന്നതാണ്.
7th class 999 513 1556
8th class 994 616 4803
9th class 974 481 3481
എൻട്രികൾ മെയ് മാസം 2 ന് 6 മണിക്കകം ലഭിക്കേണ്ടതാണ് . തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഗാനങ്ങൾ ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും
വിശദ വിവരങ്ങളും നിയമാവലികളും അറിയാനായി താഴെയുള്ള description box കാണുക
ലോക്ക് ഡൗൺ കാലത്തിൻ്റെ വിരസത അകറ്റുവാനും ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുവാനും
ഏതാനും പുതിയ
ഓൺലൈൻ മത്സരങ്ങ ളുമായി Beatz of Chmhss ഉടൻ നിങ്ങളോടൊപ്പം
പൂക്കൊളത്തൂർ CHMHSS ന്റെ ഫിലിം ക്ലബ്ബ്, അറബിക് ക്ലബ്ബ്, ലിറ്റററി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഷോർട്ട് ഫിലിം , റമദാൻ ക്വിസ്, പുസ്തകാസ്വാദന മത്സരം എന്നിവയ്ക്കുള്ള രജിസ്ട്രേഷൻ ഉടനെ ആരംഭിക്കുന്നു.
ലോക്ക്ഡൗൺ കാലത്തും പഠനത്തിന് ലോക്കിടാൻ തങ്ങൾ തയാറല്ലെന്ന് പൂക്കൊളത്തൂർ സി. എച്. എം. എച് . എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും
![]() |
| Add caption |
കൊറോണ വൈറസ് ഭീതി പടർത്തുമ്പോഴും പഠനം ലോക്ക് ആകാതിരിക്കാൻ പരിശ്രമിക്കുകയാണ് പൂക്കൊളത്തൂർ സി.എച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും
എസ്.എസ്.എൽ . സി പരീക്ഷയുടെ ഇനി നടക്കാൻ ബാക്കിയുള്ള മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ ആയിത്തന്നെ അവയുടെ പരീക്ഷകളും ഏതാനും ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്.
പരീക്ഷയുടെ നടത്തിപ്പ് വളരെ ക്രിയാത്മകമായും സമയബന്ധിതമായും സജ്ജീകരിച്ചിരിക്കുന്നു. പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് ഈ സംരംഭത്തിന് ഊർജ്ജം പകരുന്നത്
രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് രണ്ടു മണിക്കുമായി ഒരു ദിവസം രണ്ട് പരീക്ഷകളാണ് ഉള്ളത്. മൂന്നു വിഷയങ്ങളിലേയും ഓരോ അധ്യായങ്ങൾ വീതമാണ് പരീക്ഷ. പരീക്ഷയുടെ തലേന്ന് അടുത്ത ദിവസത്തേക്കുള്ള പാഠഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സുകൾ ഓൺലൈനായി നൽകുന്നതിനാൽ പരീക്ഷക്കു വേണ്ടി നന്നായി തയ്യാറെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.
സ്കൂളിലെ പോലെ തന്നെ പരീക്ഷയുടെ നടത്തിപ്പിനായി എക്സാം ചീഫും അസ്സിസ്റ്റന്റുമാരും ഉണ്ട്. പത്താം ക്ലാസ്സിലെ അദ്ധ്യാപകർക്കുള്ള വാട്സാപ്പ് ഗ്രൂപ്പിൽ പരീക്ഷയുടെ പതിനഞ്ച് മിനിറ്റ് മുമ്പേ തന്നെ ബെല്ലു മുഴങ്ങും. അതോടെ എല്ലാ ക്ലാസധ്യാപകരും റെഡിയാകും. പരീക്ഷയുടെ പത്ത് മിനിറ്റ് മുമ്പ് ചീഫ് എക്സാമിനർ ഗ്രൂപ്പിൽ ക്വസ്റ്റ്യൻ പോസ്റ്റ് ചെയ്യും. അപ്പോൾ തന്നെ അദ്ധ്യാപകർ അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അത് ഫോർവേഡ് ചെയ്യും.
പരീക്ഷ സമയത്ത് രക്ഷിതാക്കൾ Invigilators ആയി കുട്ടികളുടെ കൂടെ ഉണ്ടാകും. പരീക്ഷ തുടങ്ങുമ്പോൾ തന്നെ കുട്ടികളുടെ attendance അവർ ഗ്രൂപ്പിൽ അവർ രേഖപ്പെടുത്തും.
അതിന്റെ ദൃശ്യങ്ങളിലേക്ക്
ചോദ്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ആ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ അത് പരിഹരിക്കും.
വൈകുന്നേരം നാല് മണിയോടെ Answer Key അയച്ചു കൊടുക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ തന്നെ മൂല്യനിർണയം നടത്തി അതാത് ക്ലാസ് അധ്യാപകർക്ക് മാർക്കുകൾ അയച്ചു കൊടുക്കും.
ആറു ദിവസം പിന്നിടുമ്പോൾ പരീക്ഷയെ സംബന്ധിച്ച് വളരെ നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇനി നമുക്ക് വാർത്തകളും വിശേഷങ്ങളും പങ്കു വെയ്ക്കാംയൂട്യൂബ് ചാനലിലൂടെ
💡Channel Link💡
https://www.youtube.com/channel/UC-c0Jze1_9Wmw15h9DLf0vA/
എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക.മാക്സിമം ഷെയർ ചെയ്യുക
Promo Video Link..
https://youtu.be/Prse1-8INkc









