Saturday, May 16, 2020

ലോക്ക്ഡൗൺ കാലത്തും പഠനത്തിന് ലോക്കിടാൻ തങ്ങൾ തയാറല്ലെന്ന് പൂക്കൊളത്തൂർ സി. എച്. എം. എച് . എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും



chmhsspookolathur,chmhss,chmhs,pookolathur
Add caption

കൊറോണ വൈറസ് ഭീതി പടർത്തുമ്പോഴും പഠനം ലോക്ക്  ആകാതിരിക്കാൻ പരിശ്രമിക്കുകയാണ് പൂക്കൊളത്തൂർ സി.എച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും
എസ്.എസ്.എൽ . സി പരീക്ഷയുടെ ഇനി നടക്കാൻ ബാക്കിയുള്ള മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ ആയിത്തന്നെ അവയുടെ പരീക്ഷകളും ഏതാനും ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്.

പരീക്ഷയുടെ നടത്തിപ്പ് വളരെ ക്രിയാത്മകമായും  സമയബന്ധിതമായും സജ്ജീകരിച്ചിരിക്കുന്നു. പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് ഈ സംരംഭത്തിന്  ഊർജ്ജം പകരുന്നത്
രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് രണ്ടു മണിക്കുമായി  ഒരു ദിവസം രണ്ട് പരീക്ഷകളാണ് ഉള്ളത്. മൂന്നു വിഷയങ്ങളിലേയും ഓരോ അധ്യായങ്ങൾ വീതമാണ് പരീക്ഷ. പരീക്ഷയുടെ തലേന്ന് അടുത്ത ദിവസത്തേക്കുള്ള പാഠഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സുകൾ ഓൺലൈനായി നൽകുന്നതിനാൽ പരീക്ഷക്കു വേണ്ടി നന്നായി തയ്യാറെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.


സ്കൂളിലെ പോലെ തന്നെ പരീക്ഷയുടെ നടത്തിപ്പിനായി എക്സാം ചീഫും അസ്സിസ്റ്റന്റുമാരും ഉണ്ട്. പത്താം  ക്ലാസ്സിലെ അദ്ധ്യാപകർക്കുള്ള വാട്സാപ്പ് ഗ്രൂപ്പിൽ പരീക്ഷയുടെ പതിനഞ്ച് മിനിറ്റ് മുമ്പേ തന്നെ ബെല്ലു  മുഴങ്ങും. അതോടെ എല്ലാ ക്ലാസധ്യാപകരും റെഡിയാകും. പരീക്ഷയുടെ പത്ത് മിനിറ്റ് മുമ്പ് ചീഫ് എക്സാമിനർ  ഗ്രൂപ്പിൽ ക്വസ്റ്റ്യൻ പോസ്റ്റ്  ചെയ്യും. അപ്പോൾ തന്നെ അദ്ധ്യാപകർ അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അത്  ഫോർവേഡ് ചെയ്യും.

പരീക്ഷ സമയത്ത് രക്ഷിതാക്കൾ Invigilators ആയി കുട്ടികളുടെ കൂടെ ഉണ്ടാകും. പരീക്ഷ തുടങ്ങുമ്പോൾ തന്നെ കുട്ടികളുടെ attendance അവർ ഗ്രൂപ്പിൽ അവർ രേഖപ്പെടുത്തും.
അതിന്റെ ദൃശ്യങ്ങളിലേക്ക്

ചോദ്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ആ വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ അത് പരിഹരിക്കും.
വൈകുന്നേരം നാല് മണിയോടെ  Answer Key അയച്ചു കൊടുക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ തന്നെ മൂല്യനിർണയം നടത്തി അതാത് ക്ലാസ് അധ്യാപകർക്ക് മാർക്കുകൾ അയച്ചു കൊടുക്കും.

ആറു ദിവസം പിന്നിടുമ്പോൾ  പരീക്ഷയെ സംബന്ധിച്ച് വളരെ  നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.


No comments:

Post a Comment