Saturday, June 13, 2020

VICTERS Online Class Time Table from June 15 to 17





Online Classes from VICTERS


Class
Time
June 15 
Monday
June 16 
Tuesday
June 17 
Wednesday
8
3.30
Malayalam
English
S.S
4.00
Biology
Physics
IT
9
4.30
Physics
Biology
English
5.00
S.S
Chemistry
S.S
10
11.00
Physics
Biology
IT
11.30
Chemistry
Maths
Physics
12.00
Urdu
Sanskrit
Arabic
12
8.30
English
Hindi
Maths
9.00
Physics
Chemistry
Politics
9.30
Accountancy
Business Studies
Geography
10.00
Sociology
History
Malayalam

pookolathur

Media Wing CHMHSS 

Friday, May 22, 2020

ഹൈസ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട അറിയിപ്പ്


23/5/2020,24/5/2020 ശനി ,ഞായർ ദിവസങ്ങളിൽ അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല............25/05/2020 തിങ്കൾ രാവിലെ 9 മണിമുതൽ വൈകുന്നേരം 3.30 വരെ അഡ്മിഷൻ ഉണ്ടായിരിക്കും 

SSLC/ഹയസെക്കൻഡറി വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്

SSLC/ഹയസെക്കൻഡറി പരീക്ഷക്കായി പൂക്കൊളത്തൂർ CHM ഹയസെക്കൻഡറി സ്ക്കൂളിൽ  വരുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്
🎤👉പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ്

🎤👉വാഹനത്തിൽ പരീക്ഷക്കായി വരുന്ന കുട്ടികൾ രക്ഷിതാക്കളുടെ   കൂടെ സ്ക്കൂളിൽ സമയത്തിന് എത്തിച്ചേരേണ്ടതാണ്

🎤👉കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്,

🎤👉വാഹനത്തിൽ വരേണ്ട ഏതെങ്കിലും കുട്ടികളിൽ രക്ഷിതാക്കളുടെ കൂടെയോ ബന്ധപ്പെട്ടവരുടെ കൂടെയോ എത്തിച്ചേരാൻ കഴിയാത്തവർ മുൻകൂട്ടി വിവരം ക്ലാസ്ടീച്ചറെ അറിയിക്കേണ്ടതാണ്.

🎤👉കുട്ടികൾ എല്ലാവരും പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച സൗകര്യം ഉപയോഗിച്ച് കൈ കഴുകിയതിന് ശേഷം മാത്രമെ സ്ക്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാവൂ

🎤👉കുട്ടികൾ എല്ലാവരും സ്ക്കൂളിൽ വ്യക്തമായ സാമൂഹ്യ അകലം പാലിക്കേണ്ടതാണ് ഒരിക്കലും കൂട്ടം കൂടി നിൽക്കരുത്

🎤👉പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കേണ്ടതാണ്

🎤👉പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ ഉടനെ തന്നെ വീട്ടിൽ പോകേണ്ടതാണ്

🎤👉കുട്ടികളുമായി വരുന്ന വാഹനങ്ങൾ ഒരു കാരണവശാലും സ്ക്കൂൾ കോമ്പൗണ്ടിലോ പരിസരങ്ങളിലോ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്

🎤👉വീട്ടിലെ അംഗങ്ങൾ ആരെങ്കിലും ക്വാറൻ്റയിനിൽ കഴിയുന്നുണ്ടെങ്കിൽ മുൻകൂട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതാണ്

Tuesday, May 19, 2020

സ്കൂൾ അഡ്മിഷൻ മെയ് 21 വ്യാഴം മുതൽ


സ്കൂൾ അഡ്മിഷൻ മെയ് 21  വ്യാഴം  മുതൽ ........  ഓൺലൈൻ ആയിട്ടും രജിസ്റ്റർ ചെയ്യാം  ...

Monday, May 18, 2020

അറബിക് ക്വിസ് മത്സര ഉത്തരങ്ങൾ പുറത്തുവിട്ടു



അറബിക് ക്വിസ് മത്സര ഉത്തരങ്ങൾ  കാണാൻ താഴെ  ക്ലിക്ക് ചെയ്യുക

                   Arabic Quiz programme Answer Key

Sunday, May 17, 2020

അറബിക് ക്വിസ് മത്സരം സമാപിച്ചു



ലോക്ക് ഡൗണിന്റെ  വിരസതകളകറ്റി  റമദാൻ കാലം  കൗതുകകരവും വിജ്ഞാനപ്രദവുമാക്കാൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം നൽകിയിരിക്കുകയാണ്  നമ്മുടെ സ്കൂളിലെ അറബിക് ക്ലബ്. 

വീട്ടിലിരിക്കൂ സമ്മാനങ്ങൾ നേടൂ എന്ന ക്യാപ്ഷനിൽ യു. പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കായി ഇന്ന് നടത്തിയ റമദാൻ ഓൺലൈൻ ക്വിസ്  മത്സരാർത്ഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

ഇന്ന് രാവിലെ  10 മണി മുതൽ  വൈകുന്നേരം 5  മണി വരെയായിരുന്നു മത്സരം. 
ജില്ലയിലെ  വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിൽ നിന്നായി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. 

ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പൊതുവിജ്ഞാനം, അറബിക് സാഹിത്യം എന്നീ മേഖലകളിൽ നിന്നായിരുന്നു ചോദ്യങ്ങൾ
മത്സരത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ beatz of  chmhss  എന്ന  നമ്മുടെ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ സംപ്രേഷണം  ചെയ്തിരുന്നു. ചാനലിലൂടെ നിരവധി പേർ വാർത്ത വീക്ഷിച്ചത് മത്സരം കൂടുതൽ ജനകീയമാക്കി.

മത്സര വിജയികളെ അടുത്ത ദിവസം നമ്മുടെ യൂട്യൂബ് ചാനലിലൂടെ പ്രഖ്യാപിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.

ഈ ഓൺലൈൻ ക്വിസ് മത്സരം വളരെ മികവോടു കൂടി ആസൂത്രണം ചെയ്ത നമ്മുടെ സ്കൂളിലെ അറബിക് ഡിപ്പാർട്മെന്റിലെ മുഴുവൻ അധ്യാകരെയും  നമുക്ക് ഹൃദ്യമായി അഭിനന്ദിക്കാം.

ഇതിനോടകം മത്സരം പൂർത്തിയായ മലയാള ചലച്ചിത്ര ഗാനാലാപന മത്സരങ്ങളുടെ ഫലങ്ങളും  ഉടൻ നമ്മുടെ ചാനലിലൂടെ അറിയിക്കുന്നതാണ്.

Saturday, May 16, 2020

വീട്ടിലിരിക്കൂ....സമ്മാനം നേടൂ ... അറബിക് ക്ലബ് സംഘടിപ്പിക്കുന്ന റമദാൻ സ്പെഷ്യൽ ഓൺലൈൻ ക്വിസ്


chmhs,chmhss,chmhsspookolathur,pookolathur

ലോക്ക് ഡൗൺ കാലത്തെ   റമദാൻ  വ്രതാനുഷ്ഠാനം 
പുതിയ അനുഭവങ്ങളാണ് നമുക്ക് പകർന്നു നൽകുന്നത്.
ശാരീരിക അകലം പാലിക്കുമ്പോഴും മാനസികമായ അടുപ്പവും ഐക്യവും കൈവെടിയാതെ  നമുക്ക് സൂക്ഷിക്കാം.
Beatz of Chmhss, Crack the Challenge 2020 contest ന്റെ ഭാഗമായി C H M H S S  അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റമദാൻ ഓൺലൈൻ ക്വിസ് മത്സരം 2020  ഉടൻ ആരംഭിക്കുന്നു.

പങ്കെടുക്കുന്നതിനുള്ള നിബന്ധനകൾ 

*യു.പി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം

*ഒബ്ജക്റ്റീവ് ടൈപ്പിലുള്ള 20 ചോദ്യങ്ങൾ ആണ് ഉണ്ടായിരിക്കുക*

*മത്സര സമയം  മെയ് 15 ശനിയാഴ്ച രാവിലെ 10  മുതൽ 5  മണി വരെ


*ക്വിസ് മത്സരത്തിന്റെ ലിങ്ക് ഇന്ന്  രാവിലെ 10 മണിക്ക് ലഭിക്കുന്നതാണ്.


*ഒരാള്‍ ഒരു തവണ മാത്രമേ ശരിയുത്തരങ്ങള്‍ അയക്കാൻ പാടുള്ളൂ

*നിർണ്ണയിച്ച സമയത്തിനുള്ളിൽ ലഭിക്കുന്ന  ഉത്തരങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ

* ഇന്റർനെറ്റ് പ്രശ്നം മൂലമോ മറ്റ് സാങ്കേതിക തടസ്സങ്ങൾ മൂലമോ നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ  ലഭ്യമാവാത്ത ഉത്തരങ്ങൾ മത്സരത്തിന് പരിഗണിക്കുന്നതല്ല

*അന്തിമ ഫലങ്ങൾ beatz of chmhss എന്ന ഞങ്ങളുടെ യൂട്യൂബ്ബ് ചാനലിൽ  പ്രസിദ്ധപ്പെടുത്തുന്നതാണ്

* മത്സര ഫലങ്ങളെക്കുറിച്ചുള്ള തീരുമാനം beatz of chmhss ൽ നിക്ഷിപ്തമായിരിക്കും

*1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.


സേവനപാതയിൽ പുതിയ അധ്യായങ്ങൾ രചിക്കുകയാണ് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂളിലെ NSS , JRC ,SCOUT വിദ്യാർത്ഥികൾ.


സേവനപാതയിൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ  NSS, JRC ,SCOUT വിദ്യാർത്ഥികൾ.
ലോക്ക് ഡൗൺ കഴിഞ്ഞ്  വിദ്യാലയ ദിനങ്ങൾ പുനരാരംഭിക്കുമ്പോൾ
സഹപാഠികൾക്ക് ധരിക്കാനുള്ള മാസ്കുകളുടെ നിർമ്മാണത്തിലേർപ്പെട്ടു കൊണ്ടിരിക്കുകയാണ് ഓരോ വളണ്ടിയറും ഇപ്പോൾ. ആയിരക്കണക്കിന് മാസ്കുകളാണ് അവർ തങ്ങളുടെ കൂട്ടുകാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുക.







ഉന്നത നിലവാരം പുലർത്തുന്ന പുതിയ സോഫ്റ്റ്‌വെയറുമായി പൂക്കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വാജിദ്



         കൊവിഡ്കാലത്തെ അവധി ദിനങ്ങളെ സൃഷ്ടിപരമായ വിനിയോഗിക്കുകയാണ് പൂക്കൊളത്തൂർ ഹയർ സെക്കണ്റി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വാജിദ്.
          അധ്യാപകൻ നൽകിയ പ്രോജക്റ്റ് വർക്ക് തന്റെ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും  വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് ഈ മിടുക്കൻ. കൊറോണ കാലത്ത് അവിചാരിതമായി ലഭിച്ച അവധി ദിനങ്ങളിലെ നിരന്തര   പരിശ്രമത്തിനൊടുവിൽ എല്ലാ ഫങ്ങ്ഷനുമുള്ള ഒരു കാൽക്കുലേറ്റർ  സ്വന്തമായി നിർമ്മിക്കുകയും
          സോഫ്റ്റ്‌വെയർ , കോഡിങ്സ് , വീഡിയോ എന്നിവ വാട്സാപ്പിലൂടെ ടീച്ചർക്ക്  ഓൺലൈൻ സബ്മിഷൻ നടത്തുകയും ചെയ്തു.
സോഫ്റ്റ്‌വെയർ ഉന്നതമായ നിലവാരം പുലർത്തുന്നതാണെന്ന് കമ്പ്യൂട്ടർ അധ്യാപകൻ മൻസൂർ അഹമ്മദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
പതിവായി സൈക്കിളിൽ സവാരിചെയ്ത് സ്കൂളിൽ എത്തുന്ന വാജിദ്  മികച്ച ഒരു NSS വളണ്ടിയർ  കൂടിയാണ്.

ഒൻപതാം ക്ലാസുകാരി ഹിബാ ഷെറിൻ;പുത്തൻ തലമുറയ്ക്ക് വേറിട്ടൊരു പാഠം




chmhsspookolathur,pookolathur,chmhs,chmhss
Add caption
ലോക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയകൾക്കും ഗെയിമുകൾക്കും വേണ്ടി മാത്രം സമയം ചെലവഴിക്കുന്ന പുത്തൻ തലമുറയ്ക്ക് വേറിട്ടൊരു പാഠം പകർന്നു നൽകുകയാണ് പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരി ഹിബാ ഷെറിൻ.

ന്യൂസ് പേപ്പറുകൾ, വർണ്ണക്കടലാസുകൾ, കുപ്പികൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങി ഉപയോഗ്യശൂന്യമായ വസ്തുക്കളിൽ കരവിരുതുകൾ തീർക്കുകയാണ് ഈ കൊച്ചു മിടുക്കി.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിവു സമയം എങ്ങനെ ഉപകാരപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണ് പാഴ്‌വസ്തുക്കളും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുക എന്ന ആശയത്തിലേക്ക് ഹിബ എത്തിയത്.

ഹിബ നിർമിച്ച നിരവധി വസ്തുക്കളാണ്  ചെകിരിയൻമൂച്ചിയിലെ വീട്ടിൽ പ്രദർശനത്തിനെന്ന പോലെ അടുക്കി വച്ചിരിക്കുന്നത്.


പേപ്പർ ബാഗുകൾ, ഫ്ലവറുകൾ, പെൻ ഹോൾഡറുകൾ, ഫോട്ടൊ ഫ്രൈം, കുടകൾ, ടേബിൾലാംപുകൾ തുടങ്ങി ഒട്ടേറെ വസ്തുക്കളാണ് ഹിബയുടെ കരവിരുതിൽ വിരിഞ്ഞത്.

പൂക്കൊളത്തൂർ ഹൈസ്കൂകൂളിലെ ഒൻപത് ജി ക്ലാസിൽ പഠിക്കുന്ന ഹിബ ചെകിരിമൂച്ചി വിളക്കുമഠത്തിൽ ഉമ്മർ ഹബീബ്, ഹമീദ ദമ്പതികളുടെ നാലു മക്കളിൽ ചെറിയ മകളാണ്. മതാപിതാക്കളോടൊപ്പം മൂന്നു സഹോദരങ്ങളും സ്കൂളിലെ അധ്യാപകരും സഹപാഠികളും ഹിബയ്ക്ക് പൂർണ്ണ പിന്തുണയാണ്
നൽകുന്നത്.