Saturday, May 16, 2020

ഷോർട്ട് ഫിലിം മത്സരം




chmhss,chmhsspookolathur,pookolathur



ലോക്ക് ഡൗൺ ഇങ്ങനെ നീണ്ടു പോകുമ്പോൾ ബോറടിക്കാതെ 
നമുക്ക് വീട്ടിലിരിക്കാം.. നമ്മുടെ ചിന്തകളെയും ഭാവനകളെയും  പൂട്ടിയിടാൻ നമുക്ക് കഴിയില്ലല്ലോ.  അവ വീടിന് പുറത്തേക്ക്  ചിറകുകൾ വിടർത്തി സ്വതന്ത്രമായി പറന്നുയരട്ടെ. ...  

വീട്ടിലിരിക്കുമ്പോഴും നോക്കെത്താ ദൂരത്തോളം നമുക്ക് മിഴികൾ തുറന്നിട്ടിരിക്കാം. കണ്ണും  സ്വയം ഒരു  ക്യാമറയാണല്ലോ ....കൂടെ നിങ്ങളുടെ മൊബൈലും ഒന്ന് സൂം ചെയ്തു വെച്ചോളൂ. ഈ കൊവിഡ് കാലത്ത് മനസ്സിൽ വിടരുന്ന ആശയങ്ങളെ  മൂന്ന് മിനിറ്റിൽ ഒതുങ്ങുന്ന  ഒരു  ഷോർട്ട് ഫിലിം ആക്കി  ഞങ്ങൾക്ക് അയച്ച തരൂ. സമ്മാനങ്ങൾ നേടൂ. 

chmhss,chmhsspookolathur,pookolathur
ലോക്ക് ഡൗൺ ദിനങ്ങളെ ആസ്വാദ്യകരമാക്കാൻ  Beatz of chmhss, Crack the Challenge 2020 വിദ്യാർത്ഥികൾക്കായി 
ഷോർട്ട് ഫിലിം മത്സരം നടത്തുന്നു.
Stay home Zoom your Cam
എന്ന മത്സരത്തിൽ 4 മുതൽ 12 വരെ  ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

മത്സരാർത്ഥികൾ പാലിക്കേണ്ട നിബന്ധനകൾ പറയാം. 

🎯മലപ്പുറം ജില്ലയിലെ സ്കൂളുകളിലെ 
നാല് മുതൽ ഹയർ സെക്കന്ററി വരെയുള്ള  എല്ലാ വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. 
🎯 നാലാം തരംമുതൽ ഏഴാം വരെയും എട്ടാം തരം  മുതൽ പന്ത്രണ്ടാം തരം വരെയുമുള്ള
രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരം നടത്തുക

🎯മൊബൈൽ ക്യാമറയോ മറ്റേതെങ്കിലും ക്യാമറയോ ഷൂട്ടിങ്ങിനായി ഉപയോഗിക്കാം. 

🎯മൂന്ന് മിനിറ്റിലൊതുങ്ങുന്ന ഷോർട്ട് ഫിലിം ആയിരിക്കണം 

🎯ലോക്ക് ഡൌൺ കാലത്തെ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ഫിലിം ഷൂട്ട് ചെയ്യേണ്ടത്. 

🎯ഒരു മൽസരാർത്ഥി ഒരു എൻട്രി മാത്രമേ അയക്കാവൂ

🎯കേന്ദ്ര കഥാപാത്രങ്ങളായി കുട്ടികൾ മാത്രമേ അഭിനയിക്കാൻ പാടുള്ളൂ. 
മറ്റു കഥാപാത്രങ്ങളായി മുതിർന്നവർക്കും അഭിനയിക്കാം

   🎯മികച്ച ഷോർട്ട് ഫിലിം,സംവിധാനം 
മികച്ച അഭിനേതാവ്,അഭിനേത്രി  എന്നിവയ്ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

🎯 മത്സരത്തിലേക്ക് ലഭിക്കുന്ന ഷോർട്ട് ഫിലിമുകളുടെ സംപ്രേഷണാവകാശം Beatz of chmhss ൽ  നിക്ഷിപ്തമായിരിക്കും

🎯മെയ് 20 ന് മുൻപായി എൻട്രികൾ ലഭിച്ചിരിക്കണം.


🎯 ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

1 comment: