![]() |
| Add caption |
ന്യൂസ് പേപ്പറുകൾ, വർണ്ണക്കടലാസുകൾ, കുപ്പികൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങി ഉപയോഗ്യശൂന്യമായ വസ്തുക്കളിൽ കരവിരുതുകൾ തീർക്കുകയാണ് ഈ കൊച്ചു മിടുക്കി.
കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിവു സമയം എങ്ങനെ ഉപകാരപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണ് പാഴ്വസ്തുക്കളും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുക എന്ന ആശയത്തിലേക്ക് ഹിബ എത്തിയത്.
ഹിബ നിർമിച്ച നിരവധി വസ്തുക്കളാണ് ചെകിരിയൻമൂച്ചിയിലെ വീട്ടിൽ പ്രദർശനത്തിനെന്ന പോലെ അടുക്കി വച്ചിരിക്കുന്നത്.
പേപ്പർ ബാഗുകൾ, ഫ്ലവറുകൾ, പെൻ ഹോൾഡറുകൾ, ഫോട്ടൊ ഫ്രൈം, കുടകൾ, ടേബിൾലാംപുകൾ തുടങ്ങി ഒട്ടേറെ വസ്തുക്കളാണ് ഹിബയുടെ കരവിരുതിൽ വിരിഞ്ഞത്.
പൂക്കൊളത്തൂർ ഹൈസ്കൂകൂളിലെ ഒൻപത് ജി ക്ലാസിൽ പഠിക്കുന്ന ഹിബ ചെകിരിമൂച്ചി വിളക്കുമഠത്തിൽ ഉമ്മർ ഹബീബ്, ഹമീദ ദമ്പതികളുടെ നാലു മക്കളിൽ ചെറിയ മകളാണ്. മതാപിതാക്കളോടൊപ്പം മൂന്നു സഹോദരങ്ങളും സ്കൂളിലെ അധ്യാപകരും സഹപാഠികളും ഹിബയ്ക്ക് പൂർണ്ണ പിന്തുണയാണ്
നൽകുന്നത്.

No comments:
Post a Comment