കൊവിഡ്കാലത്തെ അവധി ദിനങ്ങളെ സൃഷ്ടിപരമായ വിനിയോഗിക്കുകയാണ് പൂക്കൊളത്തൂർ ഹയർ സെക്കണ്റി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വാജിദ്.
അധ്യാപകൻ നൽകിയ പ്രോജക്റ്റ് വർക്ക് തന്റെ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് ഈ മിടുക്കൻ. കൊറോണ കാലത്ത് അവിചാരിതമായി ലഭിച്ച അവധി ദിനങ്ങളിലെ നിരന്തര പരിശ്രമത്തിനൊടുവിൽ എല്ലാ ഫങ്ങ്ഷനുമുള്ള ഒരു കാൽക്കുലേറ്റർ സ്വന്തമായി നിർമ്മിക്കുകയും
സോഫ്റ്റ്വെയർ , കോഡിങ്സ് , വീഡിയോ എന്നിവ വാട്സാപ്പിലൂടെ ടീച്ചർക്ക് ഓൺലൈൻ സബ്മിഷൻ നടത്തുകയും ചെയ്തു.
സോഫ്റ്റ്വെയർ ഉന്നതമായ നിലവാരം പുലർത്തുന്നതാണെന്ന് കമ്പ്യൂട്ടർ അധ്യാപകൻ മൻസൂർ അഹമ്മദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
പതിവായി സൈക്കിളിൽ സവാരിചെയ്ത് സ്കൂളിൽ എത്തുന്ന വാജിദ് മികച്ച ഒരു NSS വളണ്ടിയർ കൂടിയാണ്.

No comments:
Post a Comment