Saturday, May 16, 2020

കൊവിഡ് കാലത്തും വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാൻ പുതിയ സംരംഭവുമായി പൂക്കൊളത്തൂർ സി. എച്. എം. ഹയർ സെക്കന്ററി സ്കൂൾ


chmhsspookolathur,chmhs,chmhss,pookolathur
Add caption
 അവധിയുടെ ആലസ്യം ഒഴിവാക്കാനും കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കാനുമായി  ഏഴ് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിലെ കുട്ടികൾക്കായി  പൂക്കൊളത്തൂർ സി.എച്. എം. ഹയർ സെക്കന്ററി സ്കൂളിന്റെ യൂട്യൂബ് ചാനലായ  Beatz of chmhss ,Crack the Challenge 2020 Contest കൾ തുടങ്ങുകയാണ്. Crack the Challenge Contest ൽ ആദ്യമായി  ചലച്ചിത്രഗാനാലാപന മത്സരം സംഘടിപ്പിക്കുനു.

chmhsspookolathur,chmhss,chmhs
പൂക്കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ Music clubൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "കൊവിഡി നെ" പാട്ടിലാക്കാം " എന്ന ഈ പരിപാടിയിൽ മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം .

ഓരോ ക്ലാസിലേയും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരമുണ്ടായിരിക്കും.ഓരോ  വിഭാഗത്തിലേയും ഏറ്റവും മികച്ച 3  കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർ ഇനി പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

👉മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ 7, 8, 9 ക്ലാസ്സുകളിൽ പഠിച്ചു  കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം

👉മലയാള ചലച്ചിത്രങ്ങളിലെ മെലഡി ഗാനങ്ങളാണ് ആലപിക്കേണ്ടത്

👉സംഗീത  ഉപകരണങ്ങൾ, ശ്രുതിപ്പെട്ടി, കരോക്കെ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല

👉ആലാപന സമയം മൂന്ന് മിനിറ്റിൽ കവിയരുത്

👉വീഡിയോ ഫയൽഎഡിറ്റ് ചെയ്യാനോ effects കൊടുക്കാനോ പാടില്ല.

👉ഒറ്റ ടേക്കിലുള്ളതായിരിക്കണം(single Shot,Single frame)
പോസ് ചെയ്ത് ഷൂട്ട് ചെയ്ത താവരുത്.

👉പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര് , സ്കൂളിന്റെ പേര്, ക്ലാസ്സ ധ്യാപകന്റെ പേര് , ക്ലാസ്സധ്യാപകന്റെ മൊബൈൽ നമ്പർ എന്നിവ അറിയിക്കേണ്ടതാണ്

👉ഒരു മത്സരാർഥിയുടെ ഒരു ഗാനം മാത്രമെ സ്വീകരിക്കുകയുള്ളു.

👉മത്സരാർത്ഥികൾ അവർ പാടുന്നതിൻ്റെ വീഡിയോ ഫയൽ ( single Shot and single frame) whats app മുഖേന അയച്ച് തരണം

👉 വീഡിയോ ഫയലിൻ്റെ പേര്
കുട്ടി രജിസ്റ്റർ ചെയ്യുന്ന മുഴുവൻ പേരും (full name) മൊബൈൽ നമ്പറും ഉൾപ്പെടുന്നതായിരിക്കണം.

👉 രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഡിസ്ക്രിപ്ഷ നോ facebook പേജോ സന്ദർശിക്കുക

👉പല്ലവി അനുപല്ലവി ചരണം മാത്രം വ്യക്തമായി കേൾക്കാവുന്ന വിധം ആലപിച്ചാൽ മതിയാകും

👉ജഡ്ജസിന്റെ തീരുമാനം
അന്തിമമായിരിക്കും

👉 മത്സരാർത്ഥികൾ പാടുന്നതിന്റെ വീഡിയോകൾ സൂക്ഷിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള പരിപൂർണ്ണ അവകാശം Beatz of Chmhss എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലിൽ നിക്ഷിപ്തമായിരിക്കും

👉നിങ്ങൾ പാടിയ മെലഡി ചലച്ചിത്ര ഗാനങ്ങളുടെ video കൾ ഇനി പറയുന്ന whatsapp number കളിലേക്ക് അയക്കാവുന്നതാണ്.
7th class   999 513 1556
8th class   994 616 4803
9th class    974 481 3481

    എൻട്രികൾ മെയ് മാസം 2 ന് 6 മണിക്കകം ലഭിക്കേണ്ടതാണ്       .    തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഗാനങ്ങൾ ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും

വിശദ വിവരങ്ങളും നിയമാവലികളും അറിയാനായി താഴെയുള്ള  description box കാണുക

ലോക്ക് ഡൗൺ കാലത്തിൻ്റെ വിരസത അകറ്റുവാനും  ആസ്വാദനത്തിന്റെ പുതിയ  വാതായനങ്ങൾ തുറക്കുവാനും
ഏതാനും പുതിയ
ഓൺലൈൻ മത്സരങ്ങ ളുമായി  Beatz of Chmhss  ഉടൻ നിങ്ങളോടൊപ്പം

പൂക്കൊളത്തൂർ CHMHSS ന്റെ ഫിലിം ക്ലബ്ബ്, അറബിക് ക്ലബ്ബ്, ലിറ്റററി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന ഷോർട്ട് ഫിലിം , റമദാൻ ക്വിസ്, പുസ്തകാസ്വാദന മത്സരം എന്നിവയ്ക്കുള്ള രജിസ്ട്രേഷൻ ഉടനെ ആരംഭിക്കുന്നു.

No comments:

Post a Comment